CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 26 Seconds Ago
Breaking Now

ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി രാഹുല്‍ഗാന്ധി ; ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട് !

കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. എന്നാല്‍, സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വിഷയത്തില്‍ താന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.

ശബരിമല സങ്കീര്‍ണമായ വിഷയമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

എന്തായാലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും ശബരിമല ഉള്‍പ്പടെ എവിടെയും പോകാന്‍ സ്ത്രീകളെ അനുവദിക്കണമെന്നാണ് വ്യക്തിപരമായി നിലപാടെന്നുമാണ് രാഹുല്‍ഗാന്ധി ആദ്യം പറഞ്ഞിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.