CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

പാരിസില്‍ ബേക്കറിയില്‍ സ്‌ഫോടനം ; രണ്ടു മരണം ; നിരവധി പേര്‍ക്ക് പരിക്ക്

37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്.

ഫ്രാന്‍സ് തലസ്ഥാന നഗരിയില്‍ വന്‍ സ്‌ഫോടനം കനത്ത വാതക ചോര്‍ച്ചയെ തുടര്‍ന്ന് പാരിസിലെ നഗര മധ്യത്തിലുള്ള ബേക്കറിയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് അഗ്നിശമന സേന പ്രവര്‍ത്തകര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്.

വാതക ചോര്‍ച്ചയുണ്ടെന്നറിഞ്ഞ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അഗ്നിശമന സേനാ പ്രവര്‍ത്തകരില്‍ രണ്ടുപേരാണ് മരിച്ചത്. സമീപ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.