CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 40 Seconds Ago
Breaking Now

ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച പുരുഷന്‍ ; പറയാനുള്ളത് ഒരുപാട് അനുഭവങ്ങള്‍

ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന പുരുഷനായിരുന്നു ഹെയ്ഡന്‍ ക്രോസ്.

ബ്രിട്ടനില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡറായ ഹെയ്ഡന്‍ ക്രോസ് രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം വ്യക്തമാക്കുന്നു. 2017 ജൂലൈയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കികൊണ്ടാണ് ഹെയ്ഡന്‍ ക്രോസ് വാര്‍ത്തകളിലിടം നേടിയത്. ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന പുരുഷനായിരുന്നു ഹെയ്ഡന്‍ ക്രോസ്. പെണ്‍കുഞ്ഞിനാണ് 21 കാരനായ ഹെയ്ഡന്‍ ജന്മം നല്‍കിയത്. സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ ഹോര്‍മോണ്‍ ചികിത്സയും ശാസ്ത്ര ക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു. നിയമപരമായി പുരുഷന്‍ ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. ഫെയ്‌സ്ബുക്കിലൂടെ ബീജ ദാതാവിനെ കണ്ടെത്തിയായിരുന്നു ഗര്‍ഭധാരണം. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്താല്‍ സ്വന്തം കുഞ്ഞെന്ന സ്വപ്നം നടക്കാതെയാകുമോയെന്ന ഭയമുണ്ടായിരുന്നു ഹെയ്ഡന്. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ അണ്ഡോത്പാദനം നിര്‍ത്തുന്നത് അടക്കമുള്ള ചികിത്സകള്‍ക്ക് ഹെയ്ഡന്‍ വിധേയമായി. കുഞ്ഞിന് ജന്മം നല്‍കിയതിന് 11 മാസങ്ങള്‍ക്ക് ശേഷം സ്തനങ്ങള്‍ നീക്കം ചെയ്തു.

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് നാലായിരം പൗണ്ട് നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഒരേ സമയം സ്ത്രീയും പുരുഷനുമായി ഹെയ്ഡന്‍ ക്രോസിന് തുടരേണ്ടിവന്നു. ഇതിനിടെ പുരുഷനായിരിക്കേ തന്നെ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ തേടുകയും ചെയ്തു. എന്നാല്‍ താന്‍ നടത്തിയത് വന്‍ പോരാട്ടമായിരുന്നുവെന്നും ഇനി ഒരാളും ഈ അവസ്ഥയിലൂടെ കടന്നുപോകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. പ്രസവ വേദനയറിഞ്ഞ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ എന്ന നിലയില്‍ അപമാനവും ഒറ്റപ്പെടലും ചെറുതായിരുന്നില്ലെന്നും ഹെയഡന്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.