CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 36 Minutes 5 Seconds Ago
Breaking Now

ജനതാദളിനെ ഒരുമാതിരി മൂന്നാംകിട പൗരന്‍മായി കാണരുതെന്ന് കോണ്‍ഗ്രസിനോട് കുമാരസ്വാമി

ബിജെപിക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ ഒരു കൊടുക്കല്‍, വാങ്ങല്‍ നയത്തിന് തയ്യാറാകണമെന്നും കുമാരസ്വാമി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണ്ണാടകയില്‍ സഖ്യസര്‍ക്കാര്‍ നയിക്കുന്ന കോണ്‍ഗ്രസും, ജെഡിഎസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. പാര്‍ട്ടിയെ മൂന്നാം കിട പൗരന്‍മാരായി കണക്കാക്കരുതെന്നാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്. ബിജെപിക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ ഒരു കൊടുക്കല്‍, വാങ്ങല്‍ നയത്തിന് തയ്യാറാകണമെന്നും കുമാരസ്വാമി പറയുന്നു. 

സീറ്റ് പങ്കുവെയ്ക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് കുമാരസ്വാമിയുടെ ഈ പ്രഖ്യാപനം. ചര്‍ച്ചയില്‍ ജെഡിഎസിന് വലിയ പ്രാധാന്യം നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസില്‍ സമ്മര്‍ദം വളരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം കുറയുകയാണെന്നും ഭരണവിരുദ്ധ വികാരം ഉയരുന്നതായും കുമാരസ്വാമി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

 

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെയാണ് കര്‍ണ്ണാടക മുഖ്യനും പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും ബിജെപിക്ക് എതിരെ നേതാവായി രാഹുലിനെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിപക്ഷത്ത് സമവായമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും ഭരണനിര്‍വ്വഹണം നന്നായി പോകുന്നുവെന്നും ഭരണത്തിലേറി ഏഴാം മാസം മുഖ്യമന്ത്രി അവകാശപ്പെട്ടു. 

 




കൂടുതല്‍വാര്‍ത്തകള്‍.