CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 42 Seconds Ago
Breaking Now

ഇതാര് ദീപികയോ, അതേ വേഷത്തില്‍ പ്രിയ, ആരാധകര്‍ക്ക് പിടിച്ചില്ലേ?

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തുവന്നു. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രിയ ധരിച്ച വസ്ത്രം ചര്‍ച്ചയായിരിക്കുകയാണ്. കറുപ്പും സ്വര്‍ണ നിറവും ചേരുന്ന ഗൗണായിരുന്നു പ്രിയയുടെ വേഷം. മുമ്പൊരിക്കല്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രവുമായി ഇതിന് സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഹെയര്‍ സ്‌റ്റൈലിലും സാമ്യമുണ്ട്. രണ്ടുതവണ ഇതേ നിറത്തിലുള്ള വസ്ത്രം ദീപിക ധരിച്ചിട്ടുണ്ട്. 2017 ഓസ്‌കാര്‍ പാര്‍ട്ടിയിലും 2012 ല്‍ വോഗ് മാസികയുടെ പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴുമാണ് ദീപിക സാമ്യമുള്ള വസ്ത്രം ധരിച്ചത്.

ദീപികയുടേയും പ്രിയയുടേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട് .ദീപികയാകാന്‍ നോക്കുകയാണോ എന്ന് ചിലര്‍ കളിയാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.