CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 28 Seconds Ago
Breaking Now

നീ വലിയ മാര്‍ഗരറ്റ് താച്ചര്‍ ; കത്രീനയെ അപമാനിച്ച് രണ്‍ബീര്‍

ബോളിവുഡ് താരങ്ങളുടെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവരികയാണ്. കരീന കപൂറിനെ അപമാനിച്ചുള്ള രണ്‍വീര്‍ സിങ്ങിന്റെ വീഡിയോയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറിന്റെ വീഡിയോയും വൈറലാകുന്നു.

രാജ്‌നീതി എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരുപരിപാടിയില്‍ റണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്നത് ദൃശ്യത്തിലുണ്ട്. വസ്ത്രത്തില്‍ കത്രീന മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ' നിങ്ങളുടെ മൈക്ക് എപ്പോഴും താഴെ വീഴുകയാണല്ലേ, ഉറപ്പിക്കാന്‍ ഞാന്‍ സഹായിക്കണോ, എന്ന് ദ്വയാര്‍ത്ഥത്തില്‍ രണ്‍ബീര്‍ ചോദിക്കുന്നു.

നിങ്ങളുടെ സഹായം എനിക്ക് ആവശ്യമില്ല, എന്നു ത്രീന പറയുമ്പോള്‍ നീ വലിയ മാര്‍ഗരറ്റ് താച്ചറാകേണ്ടയെന്നാണ് രണ്‍ബീര്‍ പറയുന്നത്. പിന്നീട് പൊട്ടിച്ചിരിക്കുന്നുമുണ്ട്. ദേഷ്യം പിടിച്ചിരിക്കുന്ന കത്രീനയെ നോക്കി അവള്‍ എല്ലാ ദിവസവും വഴക്കടിച്ചുകൊണ്ടേ ഇരിക്കുന്നു, സാര്‍, എന്നു പറയുന്നതും വീഡിയോയില്‍ കാണാം. സംഭവം പുറത്തുവന്നതോടെ താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി 

 




കൂടുതല്‍വാര്‍ത്തകള്‍.