CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 26 Seconds Ago
Breaking Now

അഭിഷേകിന് അമ്മയേക്കാള്‍ പേടി ഭാര്യ ഐശ്വര്യയെ ; സഹോദരി ശ്വേത

കരണ്‍ ജോഹറിന്റെ കോഫി വിത് പരിപാടിയിലെ അടുത്താഴ്ചത്തെ അതിഥികള്‍ അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമാണ്. പരിപാടിയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നു. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഇരുവരും തമ്മിലുള്ള വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രമോ.

ഷോ ഹൈലൈറ്റായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യമിങ്ങനെ ' ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയേയോ ഭാര്യയേയോ, അമ്മയെ എന്ന് അഭിഷേക് ഉത്തരം നല്‍കി. ഉടനെ ശ്വേത മറുപടി നല്‍കി. ഭാര്യയെയാണ് അഭിഷേകിന് പേടിയെന്ന്. 

ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ് , മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട് മറുപടി നല്‍കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.