CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 1 Seconds Ago
Breaking Now

സിസേറിയനെ അത്ര സിമ്പിളായി കാണരുത് ; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി

സിസേറിയന്‍ കഴിഞ്ഞതിന്റെ അഞ്ചാം ദിവസമാണ് മെല്ലിനെ നരകയാതനയിലേക്ക് തള്ളിയ സംഭവം ഉണ്ടായത്.

പ്രസവത്തേക്കാള്‍ സിസേറിയനാണ് എളുപ്പം എന്നു കരുതുന്ന സ്ത്രീകള്‍ക്ക് മെല്‍ ബെര്‍മിനര്‍ തന്റെ അനുഭവമാണ് പങ്കുവയ്ക്കുന്നത്. മെട്രോ യുകെയിലാണ് ഇവര്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. സിസേറിയന്‍ കഴിഞ്ഞതിന്റെ അഞ്ചാം ദിവസമാണ് മെല്ലിനെ നരകയാതനയിലേക്ക് തള്ളിയ സംഭവം ഉണ്ടായത്. കുളിക്കുന്നതിനിടെ താഴെ വീണ ഷാംപു എടുക്കാനായി കുനിഞ്ഞപ്പോഴാണ് കടുത്ത വേദന അനുഭവപ്പെട്ടതും സിസേറിയന് ശേഷം തുന്നികെട്ടിയ മുറിവില്‍ നിന്ന് കുടലുകള്‍ പുറത്തുവന്നതും. മനോധൈര്യം കൈവിടാതെ കൈ കൊണ്ട് പിടിച്ച ശേഷം ഭര്‍ത്താവ് എയ്ഡന്‍ ജോണ്‍സണെ സഹായത്തിന് വിളിച്ചു. വൈകാതെ വൈദ്യ സഹായം ലഭിച്ചു. 

ഭര്‍ത്താവ് ഈ ചിത്രം എടുക്കുമ്പോള്‍ വയറും കുടലും തന്റെ കൈകളില്‍ തന്നെയായിരുന്നുവെന്ന് മെല്‍ പറയുന്നു. കുടല്‍ തന്റെ കൈയ്യില്‍ നിന്ന് വഴുതിയപ്പോള്‍ ഭയന്നുപോയെന്നും ഈ നിമിഷത്തെ അതിജീവിക്കാനായത് ഭാഗ്യത്താലാണെന്നും യുവതി പറയുന്നു.

2011 ഡിസംബര്‍ 11ന് തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ മെല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം ലോകത്തിന് മുന്നില്‍ പുറത്തുവിട്ടത്. ആദ്യത്തെ കുട്ടി ജനിച്ച ശേഷം മൂന്നാം ദിവസം മുതല്‍ ശസ്ത്രക്രിയ നടത്തിയ മുറിവിന്റെ മധ്യഭാഗത്തായി വെള്ളനിറത്തിലുള്ള തടിപ്പ് ഭര്‍ത്താവ് ശ്രദ്ധിച്ചെന്നും എന്നാല്‍ കൊഴുപ്പ് അടിയുന്നതാകുമെന്ന് കരുതിയെന്നും മെല്‍ പറയുന്നു. അതിന് ശേഷമാണ് തുന്നിക്കെട്ട് വിട്ട് മുറിവുകള്‍ പുറത്തുവന്നത്. സര്‍ജറിയ്ക്ക് ശേഷം മുറിവുകള്‍ ഡോക്ടര്‍മാര്‍ വ്യക്തമായി പരിശോധിച്ചിരുന്നുവെന്നും പിന്നെ ഇതെങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ലെന്നും മെല്‍ പറയുന്നു .

 

 




കൂടുതല്‍വാര്‍ത്തകള്‍.