CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 23 Seconds Ago
Breaking Now

പാണ്ഡ്യയ്ക്കും രാഹുലിനും കുരുക്ക് മുറുകുന്നു ; ഐപിഎല്ലിലും ലോകകപ്പിലും വിലക്ക് വന്നേക്കും

പരിശോധനകള്‍ക്കൊടുവില്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന നിലപാടിലാണ് ബിസിസിഐ

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനേയും ഐപിഎല്ലിലും വിലക്കണമെന്നാവശ്യം. പരിശോധനകള്‍ക്കൊടുവില്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന നിലപാടിലാണ് ബിസിസിഐ. സസ്‌പെന്‍ഷന്‍ നീട്ടുകയോ ഐപിഎല്ലിലും ലോകകപ്പിലും ഉള്‍പ്പെടെ വിലക്ക് നേരിടാവുന്ന സാഹചര്യവുമുണ്ട്.

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത് കരണിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഇരുവരേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താരങ്ങളുടെ വാചകമടിയെ തള്ളി നായകന്‍ വിരാട് കൊഹ്ലിയും രംഗത്തെത്തിയിരുന്നു.

അതിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഭരണ സമിതി തലവന്‍ വിനോദ് റായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം പ്രഹസനമാകരുതെന്നും സമയം എടുത്തുള്ള കാര്യക്ഷമമായ തുടര്‍ നടപടികളുണ്ടാകണമെന്നും എദുല്‍ദി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.