CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 51 Seconds Ago
Breaking Now

മോഡലകാന്‍ ഉദ്ദേശമുണ്ടോ, നിന്റെ ശരീരം ആണുങ്ങള്‍ ആസ്വദിക്കും; ഞരമ്പുരോഗി പ്രൊഫസര്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍വെച്ച് പറഞ്ഞതിങ്ങനെ !

മാധ്യമപ്രവര്‍ത്തക അദ്രിജ ചാറ്റര്‍ജിയാണ് പ്രൊഫസറുടെ പുതിയ വിക്രിയ പങ്കുവെച്ചത്

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ലീലാവിലാസങ്ങളാണ് ഇപ്പോള്‍ വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ സംസാരിക്കുന്ന പ്രൊഫ. കനക് സര്‍ക്കാരിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം. കന്യകയായ പെണ്‍കുട്ടിയും, സീല്‍ ചെയ്ത കുപ്പിയും തമ്മില്‍ താരതമ്യം ചെയ്തത് മാത്രമല്ല ഇയാളുടെ കൈയിലുള്ള അശ്ലീലപരിപാടികളെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

മാധ്യമപ്രവര്‍ത്തക അദ്രിജ ചാറ്റര്‍ജിയാണ് പ്രൊഫസറുടെ പുതിയ വിക്രിയ പങ്കുവെച്ചത്. ഒരു വിദ്യാര്‍ത്ഥിനിയോട് ക്ലാസിന് മുന്നില്‍ വെച്ച് മോഡലാകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും, ആണുങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ശരീരമാണെന്നും ഒക്കെയായിരുന്നു പ്രൊഫസറുടെ വിലയിരുത്തല്‍. 

'ക്ലാസില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കവെയാണ് കനക് സര്‍ക്കാര്‍ പൊടുന്നനെ ഇതില്‍ ഇടപെടുന്നത്. എന്തെങ്കിലും ചോദ്യം ചോദിക്കാനാകും എന്നാണ് ധരിച്ചത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന വാക്കുകളാണ് അയാള്‍ പിന്നീട് പറഞ്ഞത്. എനിക്കൊരു മോഡലാകാന്‍ താല്‍പര്യമുണ്ടോയെന്നും, ഒരുപാട് ആണ്‍സുഹൃത്തുക്കള്‍ ഉണ്ടോയെന്നുമായിരുന്നു ചോദ്യം. അയാളുടെ കണ്ണില്‍ എന്റെ ശരീരം ആണുങ്ങള്‍ ആസ്വദിക്കുമത്രേ', ഇവര്‍ ആരോപിക്കുന്നു. 

ക്ലാസിലെ 52 വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് വകുപ്പ് മേധാവി ഉന്നയിച്ച ഈ ചോദ്യങ്ങള്‍ തന്നെ ഒന്നുമല്ലാതാക്കി മാറ്റിയെന്നും ഈ വിദ്യാര്‍ത്ഥിനി ഓര്‍ക്കുന്നു. മീടൂ പ്രചരണങ്ങളിലാണ് കനക് സര്‍ക്കാരിന്റെ പേര് വിദ്യാര്‍ത്ഥിനികള്‍ പുറത്തുവിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഇയാളുടെ ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. വിവാദമായതോടെയാണ് ഇവ അപ്രത്യക്ഷമായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.