CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 51 Seconds Ago
Breaking Now

ലൈംഗിക ഓയില്‍മെന്റില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമം; ഭാര്യക്കും കാമുകനും എതിരെ പരാതിയുമായി സൈനികന്‍ സ്റ്റേഷനിലെത്തി

ലീവില്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഭാര്യയാണ് ഈ ക്രീം ഭര്‍ത്താവിന് സമ്മാനിച്ചത്

ഭാര്യയും കാമുകനും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി സൈനികന്‍ പോലീസിന് മുന്നിലെത്തി. ജവാന്‍ ലൈംഗികതയ്ക്കായി ഉപയോഗിച്ചിരുന്ന ഓയില്‍മെന്റില്‍ ഇവര്‍ വിഷം ചേര്‍ത്തെന്നാണ് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

ലീവില്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഭാര്യയാണ് ഈ ക്രീം ഭര്‍ത്താവിന് സമ്മാനിച്ചത്. ഇത് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കുമെന്നായികുന്നു വാഗ്ദാനം. ഇത് സ്വകാര്യ ഭാഗങ്ങളില്‍ തേയ്ക്കാനും നിര്‍ദ്ദേശിച്ചു. 

എന്നാല്‍ ക്രീം പുരട്ടിയതോടെ ജവാന് കടുത്ത വേദന അനുഭവപ്പെട്ടു, ഒപ്പം രോഗബാധിതനുമായി. ഇദ്ദേഹം അടുത്തുള്ള ഡോക്ടറുടെ അടുക്കല്‍ ചികിത്സ തേടിയെത്തി. ഡോക്ടറാണ് ക്രീമില്‍ വിഷം കലര്‍ന്നതാകാം ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിശദീകരിച്ചത്. ഇതോടെ ജവാന്റെ സംശയം ഭാര്യയിലേക്ക് എത്തി. 

കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ജവാന്റെ പരാതിയില്‍ പറയുന്ന പദാര്‍ത്ഥം പോലീസ് കണ്ടെത്തിയിട്ടില്ല. ഇത് ലഭിച്ചാല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ച ശേഷമെ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയൂ. ഭാര്യയില്‍ നിന്നും മൊഴി എടുക്കാനും സാധിച്ചിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.