CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

പാന്റിടാതെ നടക്കാനും ഒരു ദിനം; അടിവസ്ത്രം മാത്രം അണിഞ്ഞ് ആഘോഷയാത്ര

2019 ഇത്തരത്തില്‍ നോ പാന്റ് സബ്‌വേ റൈഡിന്റെ 17ാമത് വാര്‍ഷികം കൂടിയായിരുന്നു.

പാന്റ് അണിഞ്ഞ് കാലുകള്‍ കാണാതെ എങ്ങിനെ നടക്കാമെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ഇതിനിടയിലാണ് ഇതൊന്നും അണിയാതെ നടക്കാന്‍ ഒരു ദിവസം ചിലര്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങളിലാണ് പാന്റ് ഇടാതെ അടിവസ്ത്രത്തില്‍ സ്ത്രീകളും പുരുഷന്‍മാരും യാത്ര ചെയ്യുന്നത്. 

നോ പാന്റ്‌സ് സബ്‌വേ റൈഡ് ദിനത്തിവാണ് അടിവസ്ത്രം അണിഞ്ഞ് സഞ്ചരിക്കുന്ന ആളുകളെ കാണാന്‍ കഴിയുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ പാന്റ് ഉപേക്ഷിച്ച് സബ്‌വേ യാത്ര നടത്തും. 2019 ഇത്തരത്തില്‍ നോ പാന്റ് സബ്‌വേ റൈഡിന്റെ 17ാമത് വാര്‍ഷികം കൂടിയായിരുന്നു. 

വിവിധ സബ്‌വേകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുകയാണ്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍, ടൊറന്റോ തുടങ്ങിയ നഗരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ചിത്രങ്ങളിലും വീഡിയോകളിലും ഇടംപിടിക്കുന്ന യാത്രക്കാര്‍ സ്യൂട്ടും, ജാക്കറ്റും, ബാഗുമെല്ലാം അണിയുമെങ്കിലും പാന്റ് മാത്രം അണിയാതെയാണ് യാത്ര. 

സബ്‌വേ ഇല്ലാത്ത ഇടങ്ങളില്‍ ബസുകളിലാണ് ആളുകള്‍ ഈ വിധത്തില്‍ യാത്ര ചെയ്ത് മറ്റ് യാത്രക്കാരെ ഞെട്ടിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.