CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 42 Seconds Ago
Breaking Now

യുഎഇ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഒന്നര ലക്ഷത്തിന്റെ പ്രഭാത ഭക്ഷണം കഴിച്ചെന്ന വാര്‍ത്ത ; സത്യം പുറത്തുവന്നു

വാര്‍ത്തയുടെ അടിക്കുറിപ്പില്‍ വന്ന അബദ്ധമാണ് സംഭവം സത്യമല്ലെന്ന് ആദ്യം തെളിയിച്ചത്.

യുഎഇയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിച്ചത് ബീഫ് അടങ്ങിയ ഒന്നര ലക്ഷം രൂപയുടെ പ്രഭാത ഭക്ഷണമെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വ്യാജ വാര്‍ത്ത പൊളിഞ്ഞിരിക്കുകയാണ്. എം. എ യുസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി എന്നിവരോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഹില്‍ട്ടന്‍ ഹോട്ടലില്‍ 1500 പൗണ്ടിന്റെ ഭക്ഷണം കഴിച്ചെന്ന അടിക്കുറിപ്പോടെ വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു.

വാര്‍ത്തയുടെ അടിക്കുറിപ്പില്‍ വന്ന അബദ്ധമാണ് സംഭവം സത്യമല്ലെന്ന് ആദ്യം തെളിയിച്ചത്. ദുബായ് കറന്‍സി ദിര്‍ഹമാണ്. എന്നാല്‍ പ്രചാരണത്തില്‍ 1500 പൗണ്ട് എന്നാണ് എഴുതിയിരുന്നത്. അതേസമയം ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സ്ഥിരീകരണവും വന്നിരിക്കുകയാണ് ഇപ്പോള്‍.

പ്രഭാത ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നല്ലെന്നും സണ്ണി വര്‍ക്കിയുടെ വീട്ടില്‍ നിന്നാണെന്നും സ്ഥിരീകരണം വന്നു. യുസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് വെളിപ്പെടുത്തിതോടെ വ്യാജവാര്‍ത്ത പൊളിഞ്ഞിരിക്കുകയാണ് . ഈ മാസം 11ന് നടന്ന വിരുന്നില്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് വിളമ്പിയതെന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥിരീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.