CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 19 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞ് മൂന്നുവാസം പിന്നിട്ടപ്പോള്‍ പുതിയ കാമുകനൊപ്പം ഭാര്യ മുങ്ങി ; പ്രവാസി ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷം നടത്തി !

ആറു വര്‍ഷത്തെ പ്രണയ ശേഷമാണ് വിജേഷ് വിവാഹിതനായത്.

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി മറ്റൊരു വിവാഹം കഴിച്ചതിന് കേക്ക് മുറിച്ച് ആഘോഷമാക്കി ഭര്‍ത്താവ്. വിജേഷ് എന്ന പ്രവാസി യുവാവാണ് ഭാര്യ ഒളിച്ചോടിയതോടെ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് പ്രതിഷേധിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആറു വര്‍ഷത്തെ പ്രണയ ശേഷമാണ് വിജേഷ് വിവാഹിതനായത്.

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം വിജേഷ് ഗള്‍ഫിലേക്ക് മടങ്ങി. ജനുവരി 1 ന് വിജേഷ് ദുബായിലെത്തി. തുടര്‍ന്ന് ജനുവരി 14 നാണ് ഭാര്യയെ കാണാതായതായി വിജേഷ് അറിയുന്നത്. മറ്റൊരാളോടൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. വിജേഷിന്റെ സഹോദരിക്ക് യുവതി മറ്റൊരാള്‍ക്കൊപ്പം വിവാഹിതയായതിന്റെ ചിത്രം അയച്ചു കൊടുക്കുകയായിരുന്നു. പിന്നാലെ ദുബായില്‍ വച്ച് വിജേഷും സുഹൃത്തുക്കളും കേക്ക് മുറിച്ച് ആഘോഷം നടത്തുകയായിരുന്നു. യുവതിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.