CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 25 Seconds Ago
Breaking Now

മോദിയ്ക്ക് അവാര്‍ഡ് ; ജൂറി പോലുമില്ലാത്ത പുരസ്‌കാരമെന്ന് പരിഹസിച്ച് രാഹുല്‍

ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുരസ്‌കാരം തന്നെ വിവാദമായ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആദ്യത്തെ ഫ്‌ളിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ലഭിച്ചതില്‍ ആശംസയും പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുരസ്‌കാരം തന്നെ വിവാദമായ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റിട്ടത്.

ലോക പ്രശസ്തമായ കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങള്‍. ജൂറിയില്ലാത്തതിനാല്‍ അത് പ്രശസ്തമാണ്. നേരത്തെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതുമാണ്. പ്രശസ്തമായ ഈ പുരസ്‌കാരത്തിന് പിന്നില്‍ അലിഗഡിലെ അറിയപ്പെടാത്ത കമ്പനിയാണ്. ഇവന്റ് പാര്‍ട്ണര്‍ പതഞ്ജലിയും റിപ്പബ്ലിക് ടിവിയും, ട്വീറ്റില്‍ രാഹുല്‍ പറയുന്നു.

സ്വന്തം കുടുംബത്തില്‍ ഉള്ളവര്‍ക്ക് ഭാരതരത്‌നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നു വന്നയാളുടേതാണ് കമന്റ് എന്ന് സ്മൃതി ഇറാനി പരിഹസിച്ച് മറുപടി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.പരിപാടിയുടേതോ നടപ്പിലാക്കിയ ഡബ്ലുഎംഎസിന്റെയോ വെബ് സൈറ്റിലോ മറ്റെവിടേങ്കിലുമോ ഇതേ കുറിച്ച് ഇതുവരെ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ദ വയര്‍ പറയുന്നത്. പരസ്യ മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയതെന്നും ദ വയര്‍ പറയുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.