CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 59 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും

ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നു.

സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ശുശ്രൂഷകനായ ഫാ നോബിള്‍ ജോസഫും ബര്‍മിങ്ഹാം രൂപതയുടെ പ്രതിനിധിയും സെഹിയോന്‍ യുകെയുടെ ട്രസ്റ്റിയുമായ ഡീക്കന്‍ ഡേവിഡ് പാമും തിയോളജിയനും കത്തോലിക്ക മത അധ്യാപകനുമായ ജിറ്റോ ഡേവിഡും ശുശ്രൂഷകള്‍ നയിക്കും. ഗാന ശുശ്രൂഷ ബ ടിങ്കുവും കുട്ടികളുടെ ശുശ്രൂഷ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നയിക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

തോമസ് ;  07903867625




കൂടുതല്‍വാര്‍ത്തകള്‍.