CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 51 Seconds Ago
Breaking Now

ബ്രിക്‌സിറ്റിനും ബ്രിട്ടനിലെ സര്‍ക്കാരിനും ഇനി എന്ത് സംഭവിക്കും ; അഞ്ച് സാധ്യതകള്‍ ഇത്

ബദല്‍ നിര്‍ദ്ദേശങ്ങള്‍ അടുത്ത തിങ്കളാഴ്ച ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നാണ് മേയുടെ വാഗ്ദാനം

അവിശ്വാസ പ്രമേയത്തില്‍ തെരേസ മേ വിജയിച്ചാല്‍ കരാര്‍ സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ നടത്താനും ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനും ഭരണഘടനപരമായി മൂന്നു ദിവസത്തെ സമയം ലഭിക്കും. ബദല്‍ നിര്‍ദ്ദേശങ്ങള്‍ അടുത്ത തിങ്കളാഴ്ച ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നാണ് മേയുടെ വാഗ്ദാനം. ബ്രിക്‌സിറ്റ് കരാറിന്റെ വോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ നൂറിലേറെ എംപിമാര്‍ കൈവിട്ടെങ്കിലും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കൊടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒപ്പം നില്‍ക്കുമെന്ന് മേ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ നിലംപതിക്കില്ല. പുതുക്കിയ കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങും.

അവിശ്വാസ പ്രമേയം ചര്‍ച്ച പരാജയപ്പെട്ടാല്‍ മേ നേതൃ സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയും മറ്റൊരു നേതാവിന് കീഴില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്യാം. ഈ സര്‍ക്കാരിന് പുനരാലോചനകളും ചര്‍ച്ചകളും തുടങ്ങാം. അല്ലെങ്കില്‍ രണ്ടാം ഹിതപരിശോധനയിലേക്ക് പോകാം.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുന്നില്ലെങ്കില്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകാം. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ചുരുങ്ങിയത് അഞ്ചാഴ്ച വേണം.

2016 ലെ ഹിത പരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബ്രക്‌സിറ്റ് വിജയിച്ചത്. ബ്രക്‌സിറ്റ് വേണ്ടിയിരുന്നില്ല എന്ന് ജനങ്ങള്‍ക്കും അധികാരങ്ങള്‍ക്കും പിന്നീട് പലവട്ടം തോന്നിയിട്ടുണ്ട്. ഇനിയൊരു ഹിതപരിശോധന നടത്തിയാല്‍ ജനം ബ്രക്‌സിറ്റിന് എതിരായി വിധിയെഴുതുമെന്നാണ് നിഗമനം. മേയ്ക്ക് പകരം പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബദല്‍ സര്‍ക്കാരോ പൊതു തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാരോ അധികാരത്തില്‍ വന്നാല്‍ വീണ്ടും ഹിതപരിശോധന നടത്തിയേക്കാം.

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ കരാര്‍ പാര്‍ലമെന്റ് തള്ളി. എന്നാല്‍ ഇനി കരാറൊന്നുമില്ലാതെ 2019 മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയന്‍ വിടുക.ഇതേറ്റവും അവസാനത്തെ സാധ്യയതയാണ്. യാത്രകളും വ്യാപാരവും നയതന്ത്ര ബന്ധവും ഉള്‍പ്പെടെ സകല കാര്യങ്ങളിലും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഇടപാടുകള്‍ എങ്ങനെ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ടാകും.




കൂടുതല്‍വാര്‍ത്തകള്‍.