കുഞ്ഞ് പൊള്ളലേറ്റ് മരിക്കുക എന്നത് ഒരമ്മയ്ക്കും കണ്ടു നില്‍ക്കാനാകില്ല. കെട്ടിടത്തിന് തീപിടിച്ചതോടെ അവനെ രക്ഷിക്കാന്‍ താഴേക്കെറിയുകയായിരുന്നു. ആ അമ്മയുടെ പ്രാര്‍ത്ഥന മൂലമാകാം കുഞ്ഞ് ചെന്നു പതിച്ചത് യുവാവിന്റെ കൈയ്യിലേക്കാണ്.
അജ്മാനിലെ നുഐമിയയിലുള്ള കെട്ടിടത്തിനാണ് ഞായറാഴ്ച തീ പിടിച്ചത്. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപോയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി പിന്നീട് രക്ഷിച്ചു.
ഉദ്യോഗസ്ഥുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞു. വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സൂചന.