കര്‍ണാടകയില്‍ കാണാതായ കോണ്‍ഗ്രസ് എംഎല്‍എ ഭീമാനായിക് തിരിച്ചെത്തി. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും താന്‍ ഗോവയില്‍ ആയിരുന്നുവെന്നും ഭീമാ നായിക് വ്യക്തമാക്കി.
ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കന്ന കുമാരപ്രഭ ഗസ്റ്റ്ഹൗസില്‍ എത്തിയാണ് ഭീമാനായിക് ഇതു വ്യക്തമാക്കിയത്. ഗോവയില്‍ യാത്രയ്ക്ക് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ആരേയും വിളിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇദ്ദേഹം നേതാക്കന്മാര്‍ക്ക് നല്‍കിയ വിശദീകരണം
കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ നേതാക്കന്മാര്‍ ഭീമനായിക്കുമായി സംസാരിച്ചു. ബാക്കിയുള്ള മൂന്നു എംഎല്‍എമാര്‍ കൂടി ബാംഗ്ലൂരിലെത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് . ബിജെപി ചരടുവലിച്ച് അധികാരത്തിലേറുമോ എന്ന ആശങ്ക പാര്‍ട്ടിയ്ക്കുണ്ട് .