CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 4 Seconds Ago
Breaking Now

കോണ്‍ഗ്രസ് നാലു ഗാന്ധികളെ തന്നു ; ബിജെപി മൂന്നു മോദിയേയും, കളിയാക്കി ബിഎസ് പി നേതാവ്

എസ്പി ബിഎസ്പി സഖ്യം യുപിയില്‍ ബിജെപിയെ അനായാസം പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് ബിഎസ്പി നേതാവ് വിജയ് യാദവ്. മൊറാദാബാദില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസ് എന്താണ് നമുക്ക് തന്നത് ? നാലു ഗാന്ധിമാരെ, ഇന്ദിര, രാജീവ്, സോണിയ, രാഹുലും, ബിജെപി തന്നത് മൂന്നു മോദിമാരെ നീരവ് മോദി, ലളിത് മോദി പിന്നെ അംബാനിയുടെ മടിയിലിരിക്കുന്ന നരേന്ദ്ര മോദിയേയും, വിജയ് കളിയാക്കി.

എസ്പി ബിഎസ്പി സഖ്യം യുപിയില്‍ ബിജെപിയെ അനായാസം പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കോണ്ഗ്രസിനും ബിജെപിയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്ന് വിജയ് കളിയാക്കി .

 




കൂടുതല്‍വാര്‍ത്തകള്‍.