CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 9 Seconds Ago
Breaking Now

ആലപ്പാട് ; ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും ; സമരക്കാരുമായി ചര്‍ച്ച നടത്തും

ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി.

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരത്തില്‍ സമരക്കാരുമായി വ്യവസായമന്ത്രി നാളെ ചര്‍ച്ച നടത്തും. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കും. സീ വാഷിങ്ങാണ് തീരം ഇടിയുന്നതിന് മുഖ്യകാരണം. ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി.

അതേസമയം, ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ഖനനം നിര്‍ത്തിവെച്ചുള്ള ചര്‍ച്ച നടത്താനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ശാസ്ത്രീയമായ ഖനനം തുടര്‍ന്നേ മതിയാകൂ എന്ന് എംഎല്‍എയും വ്യക്തമാക്കി. നേരത്തെ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്നായിരുന്നു സമരസമിതിയുടെ നിലപാട്.

 




കൂടുതല്‍വാര്‍ത്തകള്‍.