CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 32 Seconds Ago
Breaking Now

ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന ആരോപണം തള്ളാന്‍ തയ്യാറാകാതെ സംവിധായകന്‍ ; പ്രിയ വാര്യര്‍ ചിത്രം വിവാദത്തില്‍ തന്നെ

ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരായ കപൂര്‍ കുടുംബത്തിന്റെ നീക്കം നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ബോണി കപൂര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ആരോപണം.

ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും തുടങ്ങി. അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

സിനിമയില്‍ തിരുത്തലുണ്ടാകില്ലെന്നും ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ പറഞ്ഞു. ശ്രീദേവിയുടെ ജീവിതവുമായി കഥയ്ക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനും സംവിധായകന്‍ തയ്യാറായില്ല. ഇതോടെ സംഭവം വിവാദമാകുമെന്നുറപ്പായി .

 

 




കൂടുതല്‍വാര്‍ത്തകള്‍.