CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 55 Minutes 31 Seconds Ago
Breaking Now

ഏഴ് വയസ്സുള്ള മകന് പ്രേതബാധ; അമ്മ മകനെ വെള്ളത്തില്‍ മുക്കിക്കൊന്നു

മകനെ കൊലപ്പെടുത്തിയെന്ന് 37കാരി ക്രിസ്റ്റിന ഏക്കേഴ്‌സ് സമ്മതിച്ചെങ്കിലും താന്‍ ഇതില്‍ കുറ്റക്കാരിയല്ലെന്നാണ് ഇവരുടെ വാദം.

ഏഴ് വയസ്സുള്ള മകനിലെ പ്രേതബാധ ഒഴിവാക്കാന്‍ അമ്മ മകനെ വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മാനസിക പ്രശ്‌നങ്ങളുള്ള അമ്മയാണ് മകന്റെ ജീവന്‍ കവര്‍ന്നത്. മകനെ കൊലപ്പെടുത്തിയെന്ന് 37കാരി ക്രിസ്റ്റിന ഏക്കേഴ്‌സ് സമ്മതിച്ചെങ്കിലും താന്‍ ഇതില്‍ കുറ്റക്കാരിയല്ലെന്നാണ് ഇവരുടെ വാദം. 

ഏക്കേഴ്‌സിന് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്ന് പ്രോസിക്യൂഷനും സമ്മതിച്ചു. സ്‌കൂള്‍ സമ്മര്‍ അവധിക്കാലത്തിന്റെ തുടക്കത്തിലാണ് അമ്മ മകനെ ശ്വാസം മുട്ടിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഈ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരൊക്കെയോ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവര്‍ ഭയപ്പെട്ടത്. മകന്‍ ഒരു പ്രേതമാണെന്നാണ് ഇവര്‍ കൊലയ്ക്ക് ശേഷവും വിശ്വസിച്ചത്. 

സസെക്‌സ് റോച്ച്‌ഫോര്‍ഡിലെ രക്ഷിതാക്കളുടെ വീട്ടിലാണ് ഏക്കേഴ്‌സും മകനും സംഭവസമയത്ത് താമസിച്ചിരുന്നത്. 2012ല്‍ ഇവരുടെ വിവാഹ ബന്ധം തകര്‍ന്നതോടെയാണ് യുവതി മാതാപിതാക്കള്‍ക്ക് അരികിലേക്ക് താമസം മാറിയത്. ഇവര്‍ ജോലിക്ക് പോയ സമയത്താണ് മകന്‍ കൊല്ലപ്പെട്ടത്. 

ജോലിക്ക് പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഏക്കേഴ്‌സ് പിതാവിനെ വിളിച്ചു. ഇദ്ദേഹം ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ഇവര്‍ വീട്ടില്‍ എത്തുമ്പോള്‍ പേരക്കുട്ടിയുടെ മൃതേദഹമാണ് കണ്ടെടുത്തത്. 

 




കൂടുതല്‍വാര്‍ത്തകള്‍.