CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 44 Seconds Ago
Breaking Now

ഖുറാനില്‍ കൈചേര്‍ത്തുവെച്ച് ആ മത്സ്യത്തൊഴിലാളി പറഞ്ഞു; മലേഷ്യന്‍ വിമാനം തകര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടു

എംഎച്ച്370 വിമാനം സുമാത്ര കടലില്‍ തകര്‍ന്നുവീഴുന്നത് താന്‍ കണ്ടെത്താന്‍ ഈ ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

മലേഷ്യന്‍ വിമാനം എംഎച്ച്370 അപ്രത്യക്ഷമായിട്ട് വര്‍ഷം നാല് കഴിഞ്ഞു. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചെന്ന് പറയുമ്പോഴും ആ വിമാനത്തിന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. വിവിധ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് ഈ വിമാനത്തെക്കുറിച്ചുള്ള അറിവുകള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഇതാദ്യമായി ഒരു മത്സ്യത്തൊഴിലാളി ഇതുസംബന്ധിച്ച അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

എംഎച്ച്370 വിമാനം സുമാത്ര കടലില്‍ തകര്‍ന്നുവീഴുന്നത് താന്‍ കണ്ടെത്താന്‍ ഈ ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇതിന് തെളിവായി വിമാനം തകര്‍ന്ന യഥാര്‍ത്ഥ ലൊക്കേഷന്‍ കാണിക്കുന്ന കോകോര്‍ഡിനേറ്ററുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹം കൈമാറി. ദുരന്തം താനും ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും കണ്ടെന്നാണ് 42കാരനായ റുസ്ലി ഖുഷ്മിന്‍ പറയുന്നത്. 

ബീജിംഗിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014 മാര്‍ച്ച് 8നാണ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായത്. വിമാനം വെള്ളത്തില്‍ പതിച്ച ലൊക്കേഷന്‍ തന്റെ ജിപിഎസ് ഡിവൈസില്‍ റുസ്ലി രേഖപ്പെടുത്തി. ഇതിന്റെ ഭൂപടം ഇദ്ദേഹം റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുന്നില്‍ കാണിച്ചു. കറുത്ത പുക മാത്രമായാണ് വിമാനം താഴേക്ക് പതിച്ചതെന്നും ശബ്ദം ഉണ്ടായില്ലെന്നുമാണ് ഇദ്ദേഹം ഓര്‍ത്തെടുക്കുന്നത്. 

ചരടുപൊട്ടിയ പട്ടം പോലെയാണ് വിമാനം താഴേക്ക് ആടിയുലഞ്ഞ് വന്നത്. വെള്ളത്തില്‍ പതിച്ച വിമാനം ആഴത്തിലേക്ക് പോകുകയായിരുന്നു. പത്രസമ്മേളനത്തില്‍ ഖുറാനില്‍ തൊട്ട് ഇക്കാര്യം റുസ്ലി ആണയിടുകയും ചെയ്തു. ഏറെ നാളത്തെ അന്വേഷണത്തില്‍ ഫലം കണ്ടെത്താതെ വന്നതോടെ മലേഷ്യന്‍ ഗവണ്‍മെന്റ് തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു.  

 




കൂടുതല്‍വാര്‍ത്തകള്‍.