സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത് 61 പൊലീസുകാര്‍.
നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്നത്. ഭര്‍തൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിയേറ്റ അവര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.പ്രതിഷേധമുണ്ടായാല്‍ മറ്റു രോഗികളെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാതിരിക്കാനാണ് ഇത്രയും സേനയെ വിന്യസിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സുരക്ഷ ചികിത്സ കഴിയും വരെ ഇത് തുടരും.