CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 38 Seconds Ago
Breaking Now

ഓപ്പറേഷന്‍ താമര പൊളിഞ്ഞതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് യെദിയൂരപ്പ ; ബിജെപിയ്ക്ക് ഇത് തിരിച്ചടി

എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം നീക്കങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ഓപ്പറേഷന്‍ താമര പൊളിഞ്ഞതോടെ നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം നീക്കങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണെന്നും യെദ്യൂരപ്പ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് തിരികെ എത്തിയ ശേഷമായിരുന്നു പ്രതികരണം.

ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച യെദ്യൂരപ്പ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് ഓപ്പറേഷന്‍ താമരയുടെ വിജയമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നിയമസഭാ കക്ഷി യോഗം ചേരുമ്പോള്‍ എല്ലാ അംഗങ്ങളും ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കുറച്ചു ദിവസമായി വലിയ നാടകമാണ് കര്‍ണാടകയില്‍ നടക്കുന്നത്. കാണാതായ രണ്ട് എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെയാണ് കോണ്‍ഗ്രസിന് ആശ്വാസമായത്. വിമത നീക്കം ഒഴിവാക്കാനും ശ്രമം നടക്കുകയാണ്. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ പണിപ്പെടുകയാണ് കോണ്‍ഗ്രസ് .




കൂടുതല്‍വാര്‍ത്തകള്‍.