CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 8 Seconds Ago
Breaking Now

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ കയറി ലണ്ടനിലേക്ക് പറന്ന മൈനയെ പിടികൂടി

ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്.

വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു സംഭവം.വിമാനത്തിലെ ബിസിനസ് ക്ലാസ്സിമാണ് യാത്ര ചെയ്തത്.

സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂര്‍ ദൂരം യാത്രയുണ്ട്. ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ആളുകളുടെ സീറ്റിന് മുകളില്‍ ഇരുന്ന് വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ വിമാനത്തിനുള്ളില്‍ എങ്ങനെയാണ് മൈന എത്തിയതെന്ന് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.