CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes Ago
Breaking Now

യുഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ല ; കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് പറഞ്ഞത് ; വിശദീകരണവുമായി പി സി ജോര്‍ജ്

താന്‍ യുഡിഎഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നുംതന്നെ നടന്നിട്ടില്ല.

തന്നെ യുഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന് പി സി ജോര്‍ജ്ജ്. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് താന്‍ കത്തില്‍ പറഞ്ഞതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ജനപക്ഷം വിലയിരുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുന്നതാണ് മതേതര ജനാധിപത്യത്തിന് ഗുണകരമെന്ന് തങ്ങള്‍ കരുതുന്നു അതുകൊണ്ട് കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ അറിയിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. 

താന്‍ യുഡിഎഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നുംതന്നെ നടന്നിട്ടില്ല. താന്‍ കൊടുത്ത കത്ത് കെപിസിസിയില്‍ ചര്‍ച്ചചെയ്യാമെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്, ബെന്നി ബഹനാന്‍ എന്നിവര്‍ക്കാണ് താന്‍ കത്ത് കൈമാറിയത്. ഈ നാലുപേര്‍ക്ക് മാത്രമാണ് താന്‍ കത്ത് നല്‍കിയിട്ടുള്ളത്. അത് ചര്‍ച്ച ചെയ്തതിനു ശേഷമല്ലേ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യേണ്ടതുള്ളു. മറ്റുള്ളവര്‍ ഇതില്‍ എന്തിന് അഭിപ്രായം പറയണമെന്നും ജോര്‍ജ്ജ് ചോദിച്ചു. 

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജനപക്ഷത്തിന്റെ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് തടസ്സം നിന്നാല്‍ തനിക്കത് പ്രശ്‌നമല്ല. മാണിയുമായി യോജിക്കണമെന്ന് തന്റെ കത്തില്‍ പറയുന്നില്ല. കോണ്‍ഗ്രസുമായി സഹകരിച്ചുപോകാമെന്നാണ് താന്‍ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ തന്റെ പാര്‍ടിക്ക് ഒരു സീറ്റ് സ്വാഭാവികമായും നല്‍കേണ്ടിവരും. താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്തപ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മഷിയിട്ടുനോക്കാന്‍ പോലും കാണാനായില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രമാണ് മാണി കോണ്‍ഗ്രസിനുള്ള സ്വാധീനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.