CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 46 Seconds Ago
Breaking Now

ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കി കോടതി ; തുറക്കുന്നത് ഉപാധികളോടെ

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം ബാറുകള്‍ക്കുണ്ടാകണം

മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ വീണ്ടും ഡാന്‍സ് ബാറുകള്‍ വരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി നീക്കി. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാനുള്ള സുപ്രീം കോടതിയുടെ അനുമതി. വൈകീട്ട് ആറു മുതല്‍ പതിനൊന്നരവരെ ഡാന്‍സ് ബാറുകള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

ഉപാധികളും കോടതി മുന്നോട്ട് വച്ചു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം ബാറുകള്‍ക്കുണ്ടാകണം. ബാറിനുള്ളില്‍ മദ്യം വിളമ്പാം. സ്ത്രീ തൊഴിലാളികള്‍ക്ക് പാരിതോഷികം നല്‍കാം. പക്ഷെ നോട്ടുകളും നാണയ തുട്ടുകളും വലിച്ചെറിയാന്‍ പാടില്ല. സ്ത്രീ തൊഴിലാളികളുടെ അന്തസിനെ മാനിക്കണമെന്നും അതിനാല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കരുതെന്നും കോടതി വ്യക്തമാക്കി.

2005 ലാണ് മഹാരാഷ്ട്രയില്‍ ആദ്യം ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ബാര്‍ ഡാന്‍സ് അശ്ലിലമാണെന്നും ഇതിന്റെ മറവില്‍ വ്യഭിചാരം നടക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വാദം. ഇത് 2015ല്‍ ബോംബെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.