CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 58 Seconds Ago
Breaking Now

ഭാര്യയുടെ സ്മാര്‍ട്ട് ഫോണ്‍ ഭ്രമം ; തന്നോട് മിണ്ടാറില്ലെന്നും സെല്‍ഫിയെടുക്കാനാണ് സമയമെന്നും ഭര്‍ത്താവ് ; ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയിലേക്ക്

തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്.

ഭാര്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാന്‍ സമയമില്ലെന്നും ഉണര്‍ന്നിരിക്കുന്ന സമയമൊക്കെയും സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കലാണെന്നുമാണ് പരാതി. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ അമിതമായ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമര്‍പ്പിച്ചത്. 

എന്നാല്‍ തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാന്‍  ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ ആരോപിച്ചു. അതേ സമയം വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ തന്നെയാണ് ഭാര്യ സമയം ചിലവഴിക്കുന്നതെന്നാണ് യുവാവ് പറയുന്നത്. ഭാര്യയ്ക്ക് സെല്‍ഫി ആസക്തിയാണെന്നും യുവാവ് ആരോപിക്കുന്നു. ഫോണില്‍ സമയം ചിലവിടുമ്പോള്‍ തനിക്ക് ഭക്ഷണം നല്‍കാന്‍ പോലും ഭാര്യ  മറക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗണ്‍സിലിങ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമിതമായ ഫോണ്‍ ഉപയോഗം കാരണം ഗുരുഗ്രാം സ്വദേശി  ഭാര്യയെ കൊലപ്പെടുത്തിയിരുന്നുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.