CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 48 Seconds Ago
Breaking Now

കോണ്‍ഗ്രസിന് ലഭിച്ചത് ബിജെപിയ്ക്ക് ലഭിച്ചതിന്റെ അഞ്ചിലൊന്ന് സംഭാവന !!

തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വരുമാനം കുറഞ്ഞിരിക്കുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ 2017-18 കാലത്ത് കോണ്‍ഗ്രസിന് ലഭിച്ചത് ഏറ്റവും കുറവ് വരുമാനമെന്ന് പാര്‍ട്ടി ഔദ്യോഗിക കണക്ക്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വരുമാനം കുറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2017-18 കാലത്ത് 199 കോടി മാത്രമാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നു. ഓഡിറ്റിങിന് വിധേയമാക്കിയ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ കാലയളവില്‍ ബിജെപിയ്ക്ക് 1027 കോടിയാണ് ലഭിച്ചത്. 2016-17 കാലത്ത് 225 കോടിയായിരുന്നു കോണ്‍ഗ്രസ് വരുമാനം. 2001 മുതല്‍ 2013 വരെ കോണ്‍ഗ്രസ് വരുമാനത്തിന് മുന്നിലായിരുന്നു. എന്നാല്‍ ബിജെപി അധികാരം പിടിച്ചതോടെ കോണ്‍ഗ്രസ് പിന്നിലായി. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനയാണ് കോണ്‍ഗ്രസിന്റെ 199ല്‍ അഞ്ച് കോടി. ബിജെപിയ്ക്ക് 210 കോടി ഈ രീതിയില്‍ ലഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.