CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 7 Seconds Ago
Breaking Now

ധോണി കളിച്ചു ; ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ ടീം

ഫോം നഷ്ടത്തിന്റെ പേരില്‍ വിമര്‍ശകരുടെ പഴി കേട്ട ധോണി ഈ പരമ്പര തന്റേതാക്കി.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കിയ കോഹ്‌ലിപ്പട ചരിത്രനേട്ടം സ്വന്തമാക്കി. മുന്‍നായകന്‍ ധോണിയുടെ കിടയറ്റ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഫോം നഷ്ടത്തിന്റെ പേരില്‍ വിമര്‍ശകരുടെ പഴി കേട്ട ധോണി ഈ പരമ്പര തന്റേതാക്കി.

പരമ്പരയിലെ മൂന്ന് ഏകദിനത്തിലും ധോണി അര്‍ധസെഞ്ച്വറി നേടി. ധോണിയെ പുറത്താക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായതുമില്ല.

ഓപ്പണര്‍മാരെ അതിവേഗം നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിധോണി സഖ്യമാണ് കരകയറ്റിയത്. നായകന് പിന്നാലെ വന്ന കേദാര്‍ ജാദവ്, ധോണിയ്ക്ക് മികച്ച പിന്തുണ നല്‍കി. ധോണി 87 റണ്‍സുമായും കേദാര്‍ ജാദവ് 61 റണ്‍സുമായും പുറത്താകാതെ നിന്നു.രോഹിത് ശര്‍മ്മ 9 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത് വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റിച്ചാര്‍ഡ്‌സണ് മുന്നില്‍ വീണു.

യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യക്കായത്. 2004ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി.

 




കൂടുതല്‍വാര്‍ത്തകള്‍.