ഇന്ത്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടാം ക്ലാസിലെ പാഠ പുസ്തകം വായിക്കാന്‍ പോലും കഴിയുന്നില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പകുതിയില്‍ അധികം കുട്ടികള്‍ അടിസ്ഥാന ഗണിത ക്രിയകള്‍ പോലും ചെയ്യുന്നില്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയാണെങ്കിലും കേരളത്തില്‍ പഠന നിലവാരം മുന്നിലല്ലെന്ന് റിപ്പോര്‍ട്ട്.
സന്നദ്ധ സംഘടനയായ പ്രഥം രാജ്യത്താകെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കാണിത്. മൂന്ന് അക്ക സംഖ്യയെ ഒറ്റയക്ക സംഖ്യകൊണ്ട്ഹരിക്കാന് എട്ടില്‍ പഠിക്കുന്ന 56 ശതമാനം കുട്ടികള്ക്കുമായില്ല. അഞ്ചിലെ 72 ശതമാനം കുട്ടികള്‍ക്കും കഴിഞ്ഞില്ല. മൂന്നാം ക്ലാസിലെ 70 ശതമാനം പേരും ചെയ്തില്ല.
കേരളത്തില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന 23 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാംക്ലാസ് പാഠപുസ്തകം വായിക്കാന്‍ അറിയില്ല. രാജ്യത്തെ 596 ഗ്രാമീണ ജില്ലകളിലെ മൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നാണ് വിവരം ശേഖരിച്ചത് .