CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 54 Seconds Ago
Breaking Now

തീറ്റ കൊടുത്ത ശാസ്ത്രജ്ഞയെ ഭീകരന്‍ മുതല അകത്താക്കി; സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ലാബിന്റെ മേധാവിയുടെ ജീവന്‍ പൊലിഞ്ഞു

44കാരിയായ ഡീസി ടുവോയെ 8 അടി ഉയരമുള്ള ചുമര് മറികടന്നെത്തിയ മുതലയാണ് വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്.

ഒരു ശാസ്ത്രജ്ഞയെ 17 അടി നീളമുള്ള ഭീകരന്‍ മുതല ഭക്ഷണമാക്കി. മുതലയ്ക്ക് തീറ്റ കൊടുക്കവെയാണ് ശാസ്ത്രജ്ഞയെ മൃഗം അകത്താക്കിയത്. ഇന്തോനേഷ്യയിലെ സിവി യോസികി ലബോറട്ടറിയില്‍ മെറി എന്നു പേരുള്ള മുതലയാണ് അക്രമം നടത്തിയത്. 44കാരിയായ ഡീസി ടുവോയെ 8 അടി ഉയരമുള്ള ചുമര് മറികടന്നെത്തിയ മുതലയാണ് വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. 

സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ലാബിന്റെ മേധാവിയാണ് ടുവോ. വെള്ളത്തില്‍ കാര്യമായ അനക്കം ശ്രദ്ധിച്ച സഹജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്. ഉരഗത്തിന്റെ പല്ലുകള്‍ക്കിടയിലാണ് ഇവരുടെ മൃതശരീര ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ശാസ്ത്രജ്ഞയുടെ ഇടത് കൈയും, അരക്കെട്ടിന് മുകളിലേക്കും ജീവി കടിച്ചുകീറി. 

മെറി ഒപ്പം സഹവസിച്ചിരുന്ന മറ്റൊരു മുതലയെ കൊലപ്പെടുത്തിയ ചരിത്രമുണ്ട്. ലാബിലെ തലവേദനയായാണ് ഈ മുതലയെ ജീവനക്കാര്‍ വിശേഷിപ്പിക്കുന്നത്. വെള്ളത്തില്‍ നിന്നും മൃതശരീരം വീണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുതല കൂടുതല്‍ അക്രമസ്വഭാവം പ്രകടിപ്പിച്ചു. 

മുതലയെ ലാബില്‍ പാര്‍പ്പിച്ചത് എന്തിനെന്ന് തിരയുകയാണ് പോലീസ്. ഇത് ശാസ്ത്രജ്ഞയെ തിന്നെന്ന് ഉറപ്പവരുത്താനുള്ള പരിശോധന നടത്തും. ലാബിന്റെ ഉടമ വാര്‍ത്ത വന്നതോടെ ഒളിവിലാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.