CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 11 Seconds Ago
Breaking Now

തുടര്‍ച്ചയായി വഴക്കിട്ടു ; പാസ്വേര്‍ഡ് നല്‍കാത്തതോടെ കലികൂടി ; ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി ; രണ്ടു ദിവസത്തെ പോരാട്ട ശേഷം മരണം

രണ്ട് ദിവസത്തിന് ശേഷം ദേദി പൂര്‍ണ്ണമ ആശുപത്രിയില്‍ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് 25കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

ടെക്‌നോളജി നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഏറെ അതിക്രമിച്ച് കടന്നുകയറിക്കഴിഞ്ഞു. മറ്റെന്ത് നഷ്ടപ്പെട്ടാലും കൈയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു നിമിഷം പോലും മാറ്റിവെയ്ക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിത്തുടങ്ങി. ഫോണിന്റെ പേരിലുള്ള പലവിധ തര്‍ക്കങ്ങള്‍ കുടുംബത്തില്‍ സാധാരണമായിക്കഴിഞ്ഞു. ഇതിനിടെ മൊബൈല്‍ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കാന്‍ തയ്യാറാകാതിരുന്ന ഭര്‍ത്താവിനെ ഭാര്യ ജീവനോടെ തീകൊളുത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. 

വീടിന്റെ മുകളിലുള്ള റൂഫ് ടൈലുകള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു 26കാരനായ ദേദി പൂര്‍ണ്ണമ. ഈ സമയത്താണ് ഭാര്യ ഇല്‍ഹാം കഹ്യാനി ഇയാളുടെ ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ദേദി ഭാര്യയെ തല്ലുകയുമായിരുന്നു. ഇതിന്റെ രോഷത്തിലാണ് കഹ്യാനി ഭര്‍ത്താവിനെ ജീവനോടെ തീകൊളുത്തിയത്. 

ഇന്തോനേഷ്യന്‍ പ്രവിശ്യയായ വെസ്റ്റ് നുസാ ടെംഗാരയിലാണ് സംഭവം. രണ്ട് ദിവസത്തിന് ശേഷം ദേദി പൂര്‍ണ്ണമ ആശുപത്രിയില്‍ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് 25കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കത്തിനിടെ തല്ലിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 

ഇതിന് പിന്നാലെ അടുത്തിരുന്ന പെട്രോള്‍ കുപ്പി തുറന്ന് ഭര്‍ത്താവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് കരുതുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.