CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 41 Seconds Ago
Breaking Now

ധോണിയ്ക്ക് നല്‍കിയ സമ്മാനതുക താരത്തെ അപമാനിക്കാന്‍ ; തോറ്റുപോയ ഓസ്‌ട്രേലിയ ധോണിയേയും ചാഹലിനേയും അപമാനിച്ചതായി ആരോപണം

സമ്മാനത്തുക വളരെ കുറഞ്ഞുപോയതാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ ആരാധകരും ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കറും രംഗത്ത് വരാന്‍ കാരണം.

മൂന്ന് ഏകദിനത്തിലും അര്‍ധശതകം നേടി ടീമിന് പരമ്പര നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ധോണി ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ബലമാണ്. ഏതായാലും സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്കേറ്റ തോല്‍വി രാജ്യത്തെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. പരമ്പരകള്‍ കൈവിട്ടതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മറ്റൊരു നാണം കെട്ട പ്രവര്‍ത്തികൂടി ചെയ്തിരിക്കുകയാണ്. പരമ്പരയിലെ താരമായ ധോണിക്കും അവസാന മത്സരത്തിലെ താരമായ യുസ്വേന്ദ്ര ചാഹലിനും നല്‍കിയ സമ്മാനത്തുക വളരെ കുറഞ്ഞുപോയതാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ ആരാധകരും ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കറും രംഗത്ത് വരാന്‍ കാരണം.

കളിയിലെ താരമായ യുസ്‌വേന്ദ്ര ചാഹലിനും പരമ്പരയുടെ താരമായ എംഎസ് ധോണിക്കും 500 യു എസ് ഡോളര്‍ മാത്രം. 35,000 ഇന്ത്യന്‍ രൂപ മാത്രം സമ്മാനത്തുക. ഇത് അവഹേളനമാണെന്നാണ് ഉയരുന്ന ആക്ഷേപം.

വിജയികള്‍ക്ക് ട്രോഫി മാത്രം നല്‍കിയത് നാണക്കേടാണ്. ചാനല്‍ പ്രക്ഷേപണത്തിലൂടെ വലിയ തുക സംഘടകര്‍ക്ക് ലഭിക്കുന്നുണ്ട്. പിന്നെ എന്താണ് കളിക്കാര്‍ക്ക് സമ്മാനത്തുക നല്‍കാത്തത്? കളിക്കാരാണ് വലിയ വരുമാനം നല്‍കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കണമെന്ന് ഗവാസ്‌കര്‍ ആഞ്ഞടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.