CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 16 Seconds Ago
Breaking Now

ശ്രീദേവിയുടെ ജീവിതം പറയുന്ന സിനിമയെന്ന ആരോപണം ; വിശദീകരിച്ച് പ്രിയ വാര്യര്‍

ടീസറെത്തിയപ്പോള്‍ തന്നെ വിമര്‍!ശനങ്ങള്‍ക്ക് വിധേയമായി വിവാദത്തേരിലേറിയ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവി'നെ സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി പ്രിയ വാര്യര്‍ രംഗത്ത്. മലയാളിയായ പ്രിയ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്'. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിവാദത്തെ പറ്റി പ്രിയ പറയുന്നത്. 

'ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്' 

'ഇതൊരു ക്രൈം ത്രില്ലര്‍ ആണ് അതിനാല്‍ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. താന്‍ ശ്രീദേവിയുടെ നല്ലൊരു ആരാധകനാണ്. അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു'വെന്ന് സംവിധായകന്‍ പ്രശാന്തും വ്യക്തമാക്കി. 

അതേസമയം ടീസര്‍ പുറത്ത് വിട്ടതിന് പിന്നാലെ ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ മുന്‍പ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.