CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 13 Seconds Ago
Breaking Now

മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ഒരാളില്‍ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം രൂപ ; മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന പ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനി ശ്രീകാന്തന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍ രാജ്യം വിട്ടതായും ദീപക് പോലീസിന് മൊഴി നല്‍കി.

മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയിലേയ്ക്ക് കടത്താന്‍ ഒരാളുടെ കൈയ്യില്‍ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം രൂപയെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ദീപക്. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനി ശ്രീകാന്തന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍ രാജ്യം വിട്ടതായും ദീപക് പോലീസിന് മൊഴി നല്‍കി. സംഘത്തില്‍ ദീപകിന്റെ ഭാര്യയും കുഞ്ഞുമുണ്ട്. 

മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദീപക്, പ്രഭു എന്നിവരെ അന്വേഷണസംഘം ഇന്ന് കേരളത്തിലെത്തിക്കും. നിലവില്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും. മുനമ്പത്തുനിന്ന് ബോട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ ഇരുവരും ഡല്‍ഹിയില്‍ തിരിച്ചെത്തുകയായിരുന്നു. 

ഓസ്‌ട്രേലിയയിലേയ്ക്ക് കടക്കാനായി മത്സ്യബന്ധന ബോട്ട് വാങ്ങാന്‍ കൂട്ടുനിന്ന അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോട്ട് വാങ്ങിയത് തന്റെ പേരിലാണെങ്കിലും ഇതിന് ആവശ്യമായ പണം നല്‍കിയത് ശ്രീകാന്തനും സെല്‍വനുമാണെന്ന് അനില്‍കുമാര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രതിമാസം ഒരു തുക കമ്മീഷനായി ലഭിക്കുമെന്ന് പറഞ്ഞാണ് തന്റെ പേരില്‍ ബോട്ട് വാങ്ങിയതെന്നും ഇയാള്‍ പറഞ്ഞു. 

ശ്രീകാന്തന്‍, സെല്‍വന്‍, മണികണ്ഠന്‍ എന്നിവരാണ് ഓസ്‌ട്രേലിയയിലേയ്ക്കുള്ള മനുഷ്യക്കടത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ശ്രീകാന്തന്‍ സംഘത്തോടൊപ്പം ബോട്ടില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് തിരിച്ചെന്നാണ് കരുതപ്പെടുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ദയാമാതാ ബോട്ട് വാങ്ങാന്‍ ഇടനിലക്കാരായി നിന്ന നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വില്‍പനയ്ക്ക് രണ്ട് ലക്ഷം രൂപ കമ്മീഷന്‍ ലഭിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.