ബിജെപിക്ക് നരന്ദ്രേ മോദിയുടെ പേര് അല്ലാതെ പ്രധാനമന്ത്രി സ്ഥാനത്ത് വേറെ ആരെങ്കിലും നിര്‍ദേശിക്കാനുണ്ടോയെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ്. ബിജെപി പ്രതിപക്ഷ ഐക്യത്തെ വിമര്‍ശിക്കുന്നത് അവര്‍ക്ക് നിരവധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടെന്ന് പറഞ്ഞാണ്. തിരഞ്ഞെടുപ്പിന് ജനമാണ് ആര് പ്രധാനമന്ത്രിയാകുമെന്ന് തീരുമാനിക്കുന്നത്. ബംഗാളില്‍ നടത്തിയ
പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അഖിലേഷ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചത്.
യു പിയില്‍ മഹാസഖ്യം ഒരിക്കിലും നടപ്പാകില്ലെന്ന് അവര്‍ പരിഹസിച്ചു. അപ്രായോഗമായി കരുതിയ മഹാസഖ്യം കഴിഞ്ഞ ആഴ്ച്ച പ്രാബല്യത്തില്‍ വന്നു. ഇതിന് കാരണം ബിജെപിയാണ്. ഞങ്ങള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കണം. സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായിട്ടാണ് ബിജെപി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ബിജെപി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. എസ്പി - ബിഎസ്പി സഖ്യം നിലവില്‍ വന്നതോടെ സിബിഐയെ ബിജെപി ഉപയോഗിക്കാന്‍ തുടങ്ങി. 2012-16 കാലായളവില്‍ സംസ്ഥാനത്ത് അനധികൃത ഖനനത്തില്‍ അഖിലേഷ് യാദവിന്റെ റോള്‍ പരിശോധിക്കുകയാണ് സിബിഐ .സിബിഐയില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ ആര് അന്വേഷിക്കും. ഒരുപാട് ആരോപണങ്ങളാണ് സിബിഐയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. അന്വേഷണ ഏജന്‍സികളെ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാമെന്ന് തെറ്റായ സന്ദേശമാണ് ഭരണകക്ഷിയായ ബിജെപി പകര്‍ന്ന് തരുന്നത്. ഇത് ഭാവിയില്‍ മറ്റുള്ളവരും തുടരുന്നതിന് സാധ്യതയുണ്ടെന്നും അഖിലേഷ് പറഞ്ഞു.