മോദി പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന പ്രധാമന്ത്രിയാണെന്നും പ്രവര്‍ത്തനമില്ലെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടത് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സംസാരിക്കവെയാണ് മോദിയെ ചന്ദ്രബാബു നായിഡു വിമര്‍ശിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാഷ്ട്രത്തെ ഒറ്റുകൊടുക്കുകയാണെന്നും നായിഡു ആരോപിച്ചു.
ജനങ്ങള്‍ അഞ്ച് വര്‍ഷം ബിജെപിക്ക് വേണ്ടി നല്കി. എന്നാല്‍ ഈ കാലയളവിലെല്ലാം രാജ്യത്തെ അവര്‍ ഒറ്റിക്കൊടുക്കുകയാണ് ചെയ്തത്. അധികാരത്തിലെത്തുന്നതിന് മുമ്പ് ഒരുപാട് മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. സ്മാര്‍ട്ട് നഗരങ്ങള്‍, കള്ളപ്പണം പിരിച്ചെടുക്കല്‍, ജന്‍ ധന്, മുദ്ര ലോണ്‍, അച്ഛേ ദിന് ഇവയെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്. ജനഹിതം അറിഞ്ഞ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.