CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 19 Seconds Ago
Breaking Now

ബ്രക്‌സിറ്റില്‍ അനിശ്ചിതാവസ്ഥ തുടരുന്നു, കാര്‍ ഇന്‍ഷുറന്‍സ് തുക കുതിക്കുന്നു; കഴിഞ്ഞ 3 മാസത്തിനിടെ ഫുള്ളി കോംപ്രിഹെന്‍സീവ് പോളിസി നിരക്ക് ഉയര്‍ന്നത് 2.7%; കാര്‍ പാര്‍ട്‌സിനും വിലയേറുന്നു

2017ന് ശേഷം ഇതാദ്യമായി നിരക്കുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എഎ വ്യക്തമാക്കി.

കാര്‍ വാങ്ങുന്നതിനൊപ്പം വന്നുചേരുന്ന തലവേദനകളില്‍ ഒന്നാണ് കാര്‍ ഇന്‍ഷുറന്‍സ്. സംഗതി വാഹനത്തിന്റെയും, വാഹന ഉടമകളുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും ഈ തുക പോക്കറ്റില്‍ നിന്നും പോകുമ്പോള്‍ വല്ലാത്തൊരു ബുദ്ധിമുട്ട് വാഹന ഉടമകള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇതിനിടെയാണ് ബ്രക്‌സിറ്റ് അനിശ്ചിതത്വം കാര്‍ ഇന്‍ഷുറന്‍സ് തുകയെ ബാധിക്കുന്നത്. ഇതുമൂലം 2017ന് ശേഷം ഇതാദ്യമായി നിരക്കുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എഎ വ്യക്തമാക്കി. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ഫുള്ളി കോംപ്രിഹെന്‍സീവ് പോളിസിയുടെ നിരക്ക് 2.7% വര്‍ദ്ധിച്ച് ശരാശരി 609.93 പൗണ്ടായി. ഇതിന് പുറമെയാണ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ക്ലെയിം നിരക്ക് വെട്ടിക്കുറയ്ക്കുന്നത് 2020 ഏപ്രില്‍ വരെ നീട്ടിവെച്ചത്. ഇതും പ്രീമിയം വര്‍ദ്ധിക്കാന്‍ കാരണമായി. ബ്രക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളാണ് ഇതിനെല്ലാം കാരണമെന്ന് എഎ ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ജാനറ്റ് കോണര്‍ പറയുന്നു. 

അന്തിമ കരാര്‍ എന്താകുമെന്ന് വ്യക്തമല്ലെങ്കിലും വിപണി സ്റ്റെര്‍ലിംഗിന്റെ മൂല്യത്തിനായി പോരാട്ടത്തിലാണ്. കാറിന്റെ പാര്‍ട്‌സ് ഇറക്കുമതി ചെയ്യുന്നതിന്റെ ചെലവും വര്‍ദ്ധിക്കുകയാണ്. കാര്‍ റിപ്പയര്‍ മേഖലയ്ക്കും ചെലവേറുന്നുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് പ്രീമിയത്തില്‍ പ്രതിഫലിക്കുന്നത്, കോണര്‍ വ്യക്തമാക്കി. 

കഴിഞ്ഞ മാസം നിയമമാക്കിയ സിവില്‍ ലയബിലിറ്റീസ് ബില്‍ നിയമം ആകാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം. ഇതുമൂലം പ്രീമിയം കുറയുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഈ തിരിച്ചടി. 

 




കൂടുതല്‍വാര്‍ത്തകള്‍.