CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 3 Minutes 9 Seconds Ago
Breaking Now

ശതം സമര്‍പ്പയാമി ദുരിതാശ്വാസ നിധിയിലേക്ക് ; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി സുരേന്ദ്രന്‍

ബിജെപി പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ സഹായിക്കാന്‍ ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച 'ശതം സമര്‍പ്പയാമി'യുടെ പേരില്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന് പ്രചാരണം. ബിജെപി നേതാക്കളായ കെ.പി ശശികയുടെയും കെ സുരേന്ദ്രന്റെയും ചിത്രങ്ങളും അകൗണ്ട് നമ്പറും പതിച്ച പോസ്റ്ററുകളാണ് സംശയമുണ്ടാക്കിയത്. 

പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണരൂപം: കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.