CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 43 Seconds Ago
Breaking Now

മുനമ്പം മനുഷ്യക്കടത്ത് ; ഗുരുവായൂരിലും താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു

ജനുവരി നാലു മുതല്‍ പതിനൊന്നു വരെയാണ് മുനമ്പത്തു നിന്ന് കടല്‍മാര്‍ഗം കടന്നതായി സംശയിക്കുന്നവര്‍ ഗുരുവായൂരിലും തങ്ങിയത്.

മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവര്‍ ഗുരുവായൂരിലും താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. മൂന്ന് ഹോട്ടലുകളിലായി ഒരാഴ്ചയാണ് സംഘം ഗുരുവായൂരിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചത്. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 91 പേരായിരുന്നു സംഘത്തില്‍. സ്ത്രീകളും കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു.

ജനുവരി നാലു മുതല്‍ പതിനൊന്നു വരെയാണ് മുനമ്പത്തു നിന്ന് കടല്‍മാര്‍ഗം കടന്നതായി സംശയിക്കുന്നവര്‍ ഗുരുവായൂരിലും തങ്ങിയത്. സി.എ.ടവര്‍, പ്രസാദം ഇന്‍, പ്രാര്‍ഥന ഇന്‍ എന്നീ ഹോട്ടലുകളിലായിരുന്നു താമസം.

ഹിന്ദിയും തമിഴുമാണ് ഇവര്‍ സംസാരിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഡല്‍ഹി മദാര്‍ഗിരി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള സംഘത്തില്‍ ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉള്ളവരും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ പൊലീസ് ശേഖരിച്ചു.

ബോട്ടില്‍ കയറ്റാതെ തിരിച്ചയച്ചവരില്‍ നിന്നാണ് സംഘം ഗുരുവായൂരില്‍ താമസിച്ചിരുന്നതായി വിവരം കിട്ടിയത്. ഗുരുവായൂരില്‍ നിന്ന് ചോറ്റാനിക്കരയിലേക്കും അവിടെ നിന്ന് ചെറായിലേക്കുമാണ് സംഘം പോയതെന്ന് പൊലീസ് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.