സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അമ്പതു വയസ്സില്‍ താഴെയുള്ള അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സമ്മതിച്ചു. എന്നാല്‍ 51 പേരുടെ പട്ടികയില്‍ മുപ്പതിലേറെപേരും പ്രായം അമ്പതു പിന്നിട്ടവരാണ്. തിരിച്ചറിയല്‍ രേഖയിലെ ജനനതീയതി തെറ്റായി കിടക്കുന്നതാണ് പ്രായം കുറിച്ച് രേഖപ്പെടുത്താന്‍ കാരണമെന്ന് ഭൂരിഭാഗവും പറയുന്നു. പട്ടികയില്‍ നല്‍കിയിരിക്കുന്ന 9 പേരുടെ മേല്‍വിലാസം പൂര്‍ണ്ണമായും തെറ്റാണ്.
51 പേരില്‍ മൂന്ന് തമിഴ്നാട്ടുകാരും രണ്ട് ആന്ധ്ര സ്വദേശികളും അടക്കം അഞ്ച് സ്ത്രീകള്‍ ദര്‍ശനം നടത്തിയവരും അമ്പതില്‍ താഴെ പ്രായമുള്ളവരുമാണ്. 44 വയസ്സുള്ള ആന്ധ്ര ചിറ്റൂര്‍ സ്വദേശി ശശികലയ്ക്കാണ് പ്രായം കുറവ്.
49 വയസ്സുള്ളവരുണ്ട്. എന്നാല്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. പട്ടികയിലെ 30 ലേറെ പേര് 50 പിന്നിട്ടവരാണ്. ബുക്കിങിന് നല്കിയ തിരിച്ചറിയല്‍ രേഖയിലെ ജനന തീയതിയിലെ തെറ്റാണ് പിഴവിന് കാരണമെന്ന് ഭൂരിഭാഗവും പറയുന്നു. പട്ടികയിലെ 9 നമ്പരുകളില്‍ വിളിച്ചാല്‍ ആ പറഞ്ഞിരിക്കുന്ന പേരിലൊരു സ്ത്രീയെ അവര്‍ക്ക് അറിയുക പോലും ഇല്ല. 90 ശതമാനവും പിഴവെന്ന് ബോധ്യമാകുന്നത് പോലീസിന്റെ അലംഭാവമാണ് തെളിയിക്കുന്നത് .