വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബി.ജെ.പി.യെക്കാള്‍ സീറ്റ് കുറഞ്ഞാലും കേന്ദ്രത്തില്‍ യു.പി.എ സര്ക്കാരുണ്ടാക്കാനാകുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോണ്‍ഗ്രസ് പ്രതിദിനം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. സഖ്യം സംബന്ധിച്ച് ഇനിയും പലതും ധാരണയിലാവേണ്ടതിനാല് കോണ്‍ഗ്രസിന് എത്ര സീറ്റുകിട്ടുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ബി.ജെ.പി.യെക്കാള്‍ കുറഞ്ഞാലും ഞങ്ങളുമായി സഖ്യത്തിന് ആവശ്യത്തിന് പ്രാദേശിക പാര്‍ട്ടികളുണ്ട്. അതുകൊണ്ട് മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിനെക്കാള്‍ മൂന്നാം യു.പി.എ. സര്‍ക്കാരുണ്ടാകാനാണ് സാധ്യത കൂടുതലെന്ന് കൊല്‍ക്കത്തയില്‍ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.യുടെ സീറ്റ് ഇപ്പോഴത്തെ 282ല്‍നിന്ന് 160 ആയി കുറയുമെന്നും തരൂര്‍ പറഞ്ഞു. അവര്‍ക്ക് സഖ്യകക്ഷികളെ കിട്ടില്ല. കൂട്ടിനായി അവര്‍ രാജ്യം മുഴുവന്‍ തിരയുകയാണ്. 2014ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ വിട്ടുപോയിരിക്കുന്നു തരൂര്‍ പറഞ്ഞു.