CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 9 Seconds Ago
Breaking Now

കഞ്ചാവ് ഉപയോഗം തലച്ചോറിനെ വയസനാക്കും ; രക്തയോട്ടം കുറച്ച് ഹൃദയാഘാതത്തിന് കാരണമാകും

ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പോലും മോശം അവസ്ഥയുണ്ടാക്കാന്‍ സാധ്യത ഏറെയെന്ന് വിദഗ്ധര്‍ പറയുന്നു.

കഞ്ചാവിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുമെന്ന് പഠനം. തലച്ചോറിനെ എളുപ്പത്തില്‍ വയസ്സനാക്കുന്ന പ്രക്രിയ കഞ്ചാവ് ഉപയോഗത്തിലൂടെ നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ 2.8 വര്‍ഷം വേഗത്തില്‍ തലച്ചോറിന് പ്രായം കൂട്ടും. അതേസമയം സ്‌കീസോഫ്രീനിയ ബാധിച്ചവരില്‍ നാലു വര്‍ഷത്തിന്റെ വേഗതയിലാണ് തലച്ചോറിന് പ്രായം കൂടുന്നത്. പഠന റിപ്പോര്‍ട്ട് ജോണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീലില്‍ പ്രസിദ്ധികരിച്ചു.

തലച്ചോറിന് പ്രായം കൂടുന്നത് അവയവങ്ങളിലൂടെയുള്ള രക്തചംക്രമണം കുറയ്ക്കും. ഈ പഠനം യുവാക്കള്‍ കണക്കിലെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രക്തയോട്ടം കുറയുന്നത് ഹൃദയാഘാതത്തിനും മറവിരോഗത്തിനും കാരണമാകും. 31227 ആളുകളില്‍ നിന്നായി 62454 തവണ തലച്ചോറുകളുടെ സ്‌കാന്‍ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 9 മാസത്തിനും 105 വയസ്സിനും ഇടയില്‍ ഉള്ളവരിലാണ് പഠനം നടത്തിയത്.

കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്‌സി കൗമാരക്കാരുടെ തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുവെന്നും സ്വഭാവത്തില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ പേശികള്‍ക്ക് വല്ലാതെ കട്ടി കൂടുന്നുവെന്നും ഇത് കൗമാര കാലത്ത് തലച്ചോറില്‍ നടക്കേണ്ട പ്രവര്‍ത്തനത്തിന്റെ വിപരീതമാണെന്നും വിദഗ്ധര്‍ പറയുന്നു. 

ഇംഗ്ലണ്ട്, അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. തലച്ചോറിലെ േ്രഗ മാറ്റര്‍ എന്ന ഘടകത്തിന്റെ അളവില്‍ വ്യത്യാസം കണ്ടിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളിലെ വികാരങ്ങള്‍, പേടി, ഓര്‍മ്മ ശക്തി, അഭിരുചി എന്നിവയെ സാരമായി ബാധിക്കും. വെറും ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പോലും ഈ അവസ്ഥയുണ്ടാക്കാന്‍ സാധ്യത ഏറെയെന്ന് വിദഗ്ധര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.