CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 41 Seconds Ago
Breaking Now

പല സിനിമകളിലും അവസാന നിമിഷം ഒഴിവാക്കി ; ഷംന കാസിം

മികച്ച നര്‍ത്തകി, അഭിനേത്രി എന്നിട്ടും പലപ്പോഴും ഷംന ഒഴിവാക്കപ്പെട്ടു.ഇതിനെ കുറിച്ച് വെളിപ്പെടുത്തി ഷംന കാസിം. ''സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു. സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? എല്ലാം ഓകെ ആയിട്ടും, അവസാന നിമിഷം പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരം ഒഴിവാക്കലുകളില്‍ ഏറെ വിഷമം തോന്നിയിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ മാറ്റിവെച്ചുള്ള സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴെന്റെ നിലപാട്' ഷംന പറഞ്ഞു.

മലയാളത്തില്‍ മാത്രമേ ഇത്തരമൊരു പ്രശ്‌നം തോന്നിയിട്ടുള്ളുവെന്നും മറ്റ് ഭാഷകളില്‍ ഇത്തമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറഞ്ഞു. സ്റ്റേജ് ഷോകളില്‍ സജീവമായ താരം ഒരിടവേളക്ക് ശേഷം വീണ്ടും മലയാളസിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മധുരരാജയില്‍ ഷംന അഭിനയിക്കുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.