CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 37 Seconds Ago
Breaking Now

നോ ഡീല്‍ വന്നാല്‍ ജീവനക്കാരുടെ ക്ഷാമം മാത്രമല്ല എന്‍ച്ച്എസിനെ ഭയപ്പെടുത്തുന്നത്; ചികിത്സിക്കാന്‍ മരുന്നില്ലാത്ത അവസ്ഥ ഭീകരമാകും; പരിഹാരം തേടി എന്‍എച്ച്എസ് പോംവഴികള്‍ തേടുന്നു

രോഗികള്‍ മരുന്ന് വാങ്ങിക്കൂട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫീസര്‍

ബ്രക്‌സിറ്റിന്റെ ഭാവി എന്ത്? ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് തല്‍ക്കാലം ഇത്. കൈയാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ട് വേണമെങ്കിലും മറിയാം ബ്രിട്ടന്റെ ഭാവി. രാഷ്ട്രീയക്കാരുടെയും, ബിസിനസ്സുകളുടെയും വടംവലിയില്‍ രാജ്യം അനിശ്ചിതാവസ്ഥ നേരിടുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങളുടെ ഭാവി വലിയ ചോദ്യചിഹ്നമായി മാറുകയാണ്. എന്‍എച്ച്എസ് ജീവനക്കാരുടെ അഭാവം തലവേദനയാകുമെന്ന ഭയത്തിന് പുറമെയാണ് ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുമെന്ന ഭയം പടരുന്നത്. 

കരാര്‍ നേടാതെ പുറത്തിറങ്ങിയാല്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ പരിഹാരം തേടുകയാണ് എന്‍എച്ച്എസ്. മരുന്ന് എത്തിക്കാന്‍ പുതിയ വഴികള്‍ തേടുന്നതിന് പുറമെ പ്രധാനപ്പെട്ട മരുന്നുകളുടെ പട്ടിക തയ്യാറാക്കാനും എന്‍എച്ച്എസ് ഫാര്‍മസിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 29ന് ശേഷം എല്ലാത്തരം മരുന്നുകളും തടസ്സമില്ലാതെ രാജ്യത്ത് എത്തിക്കാനുള്ള നീക്കമാണ് സജീവമാകുന്നത്. നോ ഡീല്‍ വന്നാല്‍ ഏത് വിധത്തില്‍ മരുന്നുകള്‍ എത്തിക്കാമെന്ന വഴിയാണ് തേടുന്നത്. 

കരാറില്ലാതെ പുറത്തിറങ്ങിയാല്‍ എത്തിക്കേണ്ട മരുന്നുകളില്‍ പ്രിസ്‌ക്രിപ്ഷനില്‍ മാത്രം നല്‍കുന്ന മരുന്ന്, ഫാര്‍മസി മരുന്ന്, ജനറല്‍ സെയില്‍സ് ലിസ്റ്റ് മരുന്ന്, അണ്‍ലൈസന്‍സ്ഡ് മരുന്നുകള്‍, ക്ലിനിക്കല്‍ ട്രയല്‍, വാക്‌സിനുകള്‍ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാഷണല്‍ ഡ്രസ് സ്‌റ്റോക്ക് പരിശോധിച്ച് കണക്ക് പുറത്തുവിടാന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. 

രോഗികള്‍ ഇങ്ങനെ മരുന്ന് വാങ്ങിക്കൂട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫീസര്‍ ഡോ. കീത്ത് റിഡ്ജ് വ്യക്തമാക്കി. രജിസ്‌റ്റേര്‍ഡ് ഫാര്‍മസി പ്രൊഫഷണലുകള്‍ ഇതിന്റെ പ്രത്യാഘാതം പരിഗണിക്കണം. ഇതുമൂലം രാജ്യം കൂടുതല്‍ സമ്മര്‍ദത്തിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.