CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 33 Seconds Ago
Breaking Now

വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ച് മമത

മാള്‍ഡ എയര്‍സ്ട്രിപ്പിന് എതിര്‍വശത്തുള്ള ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കില്‍ ഹെലികോപ്ടര്‍ ഇറക്കികൊള്ളാനാണ് നിര്‍ദ്ദേശം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറിന് ഇറങ്ങാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മാള്‍ഡ വിമാനത്താവളത്തിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന റാലിയുടെ മുന്നോടിയായാണ് അമിത് ഷാ എത്തുന്നത്. മാള്‍ഡ എയര്‍സ്ട്രിപ്പിന് എതിര്‍വശത്തുള്ള ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കില്‍ ഹെലികോപ്ടര്‍ ഇറക്കികൊള്ളാനാണ് നിര്‍ദ്ദേശം.

ജനുവരി 18 ന് ബിജെപി അയച്ച അപേക്ഷയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കി. മാള്‍ഡ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നുവെന്നും താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനായിട്ടില്ലെന്നും അറിയിച്ചു. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം ഹെലികോപ്ടറിലില്ല എന്നാണ് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഔദ്യോഗികമായി അറിയിച്ചത്. 

അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരത്തി മമത ബാനര്‍ജി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഹെലിപാഡില്‍ കുറച്ചുദിവസം മുമ്പ് മമത ഹെലികോപ്ടറിറങ്ങിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹെലിപാഡിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു . അതില്‍ അറ്റകുറ്റപ്പണിയുടെ നിര്‍മ്മാണ വസ്തുക്കളില്ലെന്നും ബിജെപി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.