CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 59 Seconds Ago
Breaking Now

കരീനയെ കളത്തില്‍ ഇറക്കാന്‍ കോണ്‍ഗ്രസ് ; നടിയെ ഭോപ്പാലില്‍ നിന്ന് മത്സരിപ്പിക്കാന്‍ ശ്രമം

ഭോപ്പാലില്‍ കരീനയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ധു ചൗഹാനും അനീസ് ഖാനും രംഗത്തെത്തി

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതിയ നീക്കവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടി കരീന കപൂറിനെ മത്സരിപ്പിക്കാനാണ് നീക്കം. കരീനയെ ഭോപ്പാലില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രമായ ഭോപ്പാലില്‍ കരീനയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ധു ചൗഹാനും അനീസ് ഖാനും രംഗത്തെത്തി. പതിറ്റാണ്ടായി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആരാധകര്‍ ഏറെയുള്ള കരീനയ്ക്ക് യുവ വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

ഭോപ്പാലില്‍ ജനിച്ച പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരുമകള്‍ എന്ന പരിഗണനയും കരീനയ്ക്കു കിട്ടുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 1991 ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കരീനയെ മത്സരിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായി ചൗഹാനും അനീസ് ഖാനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കാണും. അതിനിടെ ബിജെപി രംഗത്തെത്തിയിട്ടുണ്ട് .ഭോപ്പാലില്‍ മത്സരിക്കാന്‍ മുംബൈയില്‍ നിന്നും നടിയെ ഇറക്കുമതി ചെയ്യുകയാണെന്ന് അദ്ദേഹം പരിഹസിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.